നെടുംകുന്നം: മാലിന്യം നിക്ഷേപിക്കാൻ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യക്കൂടിനു ചുറ്റും കാടും പടലുകളും പടർന്ന് മാലിന്യക്കൂട് കുറ്റിക്കാട്ടിലായി. ചങ്ങനാശേരി -വാഴൂർ റോഡിൽ മാന്തുരുത്തി ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം കറുകച്ചാൽ പഞ്ചായത്ത് ഭാഗത്ത് നെടുംകുന്നം പഞ്ചായത്താണ് ഈ വേസ്റ്റ് ബോക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. ഖര, ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ മൂന്ന് ബോക്സുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
പലയിടത്തുനിന്നായി ജംഗ്ഷനിൽ ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുകി നീങ്ങിയിരുന്ന ചാല് ഇതുമൂലം അടയുകയും ജംഗ്ഷനിൽ വെള്ളക്കെട്ടും പതിവായി. ഈ ഭാഗത്ത് ഇപ്പോൾ മലിനജലം കെട്ടിക്കിടക്കുകയാണ്. ഇതിൽ ചവുട്ടിയാണ് കാൽനടയാത്രക്കാർ നടക്കുന്നത്. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലത്തേക്ക് ഇത് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.